സർക്കാർ സേവനങ്ങളെല്ലാം ഓൺറൈ ലനിൽ കുടക്കീഴിലാക്കാൻ കേരളം. ഒരുങ്ങുന്നു. സർക്കാരിൻ്റെ ഓൺലൈൻ സേവനങ്ങൾ ക്കായി വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് ഏകീകൃത പോർട്ടലിന് രൂപം നൽകുന്നത്. ഇതിനായി “ഡിജിറ്റൽ കേരള ആർകിടെക്ചർ’ പദ്ധതിക്ക് കീഴിൽ യു.എസ്.ഡി.പി (യൂണി ഫൈഡ് സർവീസ് ഡെലിവറി പ്ലാറ്റ്ഫോം) വികസിപ്പിക്കാൻ ഐ.ടി മിഷന് അനുമതി ലഭിച്ചു.
അതത് വെബ്സൈറ്റുകളെ ആശ്രയിച്ചാലേ ഈ സേവനങ്ങളെല്ലാം ലഭ്യമാകൂവെന്ന ന്യൂനത ഏകീകൃത പോർട്ടൽ വരുന്നതോടെ പരിഹരിക്കപ്പെടും. ആപ്ലിക്കേഷൻ ട്രാക്കിങ്, ഡിജി ലോക്കർ, നോട്ടിഫിക്കേഷനുകൾ, എസ് എംഎസ് സൗകര്യം, വിവിധ ബി ല്ലുകൾ അടയ്ക്കാനുള്ള സംവിധാനം എന്നിവയെല്ലാം യു.എസ് ഡി.പി പോർട്ടലിന്റെ ഭാഗമായുണ്ടാ കും. പൊതുജനങ്ങൾക്ക് ഉപയോഗി ക്കാൻ കഴിയുന്ന സേവനങ്ങളാണ് ആദ്യഘട്ടത്തിൽ യു.എസ്.ഡി പിയിലുണ്ടാവുക. ഗവൺമെന്റ്റ് ടു ഗവൺമെൻ്റ്, ബിസിനസ് ടു ബിസിനസ് സേവനങ്ങൾ ഒന്നാംഘ ട്ടത്തിൽ ഉൾപ്പടുത്തിയിട്ടില്ല. വെബ്പോർട്ടൽ വഴിയും മൊബൈൽ ആപ് മുഖേനയും ഓൺലൈൻ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തും.
നിലവിൽ 81 വകുപ്പുകളുടെ 900ലധികം സേവനങ്ങൾ ഇ സേവനം പോർട്ടലിൽ ലഭ്യമാണ്. ഇ ഡിസ്ട്രിക്റ്റ്, കെ സ്മാർട്ട് എന്നിവയിലൂടെ പ്രധാന സർട്ടിഫിക്കറ്റുകളുടെ വിതരണവും ഓൺലൈനിലേക്ക് മാറിയിരുന്നു.
Discussion about this post