വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന നേഹ ഫാത്തിമ (25), കാമുകൻ സാരഥി (28) എന്നിവരെയാണ് വൈക്കം ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടയത്തെ വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകൻകൂടിയായ വൈദികൻ്റെ പരാതിയിലാണ് അറസ്റ്റ്.
വൈദികൻ ജോലി ചെയ്യുന്ന സ്കൂളിലെ ഒഴിവുണ്ടെന്ന അപേക്ഷ കണ്ടാണ് 2023 ഏപ്രിലിൽ നേഹ ഫാത്തിമ വൈദികനെ ഫോണിൽ ബന്ധപ്പെട്ടു. ഇങ്ങനെ അടുപ്പും സ്ഥാപിച്ചു. ഫോട്ടോ ഷോപ്പ് ചെയ്ത് ചിത്രങ്ങളും യുവതി അയച്ച് നൽകി. തുടർന്ന് വൈദികനെ വീഡിയോകോൾ ചെയ്ത് നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 41 ലക്ഷംരൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം പത്ത് ലക്ഷം രൂപകൂടി ആവശ്യ പ്പെ തോടെയാണ് വൈദികൻ വൈക്കം പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ നിർദേശപ്രകാരം വൈദികൻ പ്രതികളോട് പണം വാങ്ങാൻ വൈക്കത്തേക്ക് വരാൻ ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.
ബംഗളൂരുവിൽ സ്ഥിരതാമസ മാക്കിയ യുവതിയുടെ അമ്മയുടെ വീട് കണ്ണൂരിലാണ്. ഈ മലയാളിബന്ധം ഉപയോഗിച്ചാണ് യുവതി ജോലിക്കായി വൈദികനെ വിളിച്ചത്. കാമുകൻ സാരഥി തമിഴ്നാട് സ്വദേശിയാണ്. ഇവർ സ്ഥിരം തട്ടുപ്പുകാരാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post