നടി ഹണി റോസിനെതിരേ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ പ്രതിയായ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചേക്കും. ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു.ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബോബിയുടെ ജാമ്യത്തെ സർക്കാർ കോടതിയിൽ എതിർത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിൽ വിടണമെന്ന കോടതിയുടെ ചോദ്യത്തിന്, പ്രതി നടിയെ തുടർച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമർശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
പ്രതി റിമാൻഡിലായപ്പോൾ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.
പ്രതിയുടെ പരാമർശനങ്ങളിൽ ഡബിൾ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. 7 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീക്കരിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്ന് കോടതി ചോദിച്ചു. ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്ന് കോടതി ചോദിച്ചു.
ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെ കോടതി പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. ദ്വയാർഥം എല്ലാതെ എന്താണ് ഇതെന്ന് കോടതി ചോദിച്ചു. നടിയുടെ ഡീസൻസി ദൃശ്യത്തിൽ പ്രകടമാണെന്നും കോടതി പറഞ്ഞു.
അവർ അപ്പോൾ പ്രതികരിക്കാത്തത് അതുകൊണ്ടാണ്. എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ചോദിച്ചു. ജാമ്യ ഹർജിയിൽ ഉച്ചയ്ക്ക് 3.30ന് ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
ബോബിക്കായി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഹാജരായി.
നേരത്തെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ബോബിയുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചത്.
ബോബി ചെമ്മണൂർ നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ്. റിമാൻഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യ ഹർജി പരിഗണിച്ചത്.
Discussion about this post