നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്.
ഹണി റോസിന്റെ പരാതിയിലാണ് നടപടി. കൊച്ചി പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഐ.ടി. വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് ഹണി റോസ് കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ 30 പേര്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇവരുടെ കമന്റുകള്‍ സഹിതമായിരുന്നു നടി പരാതി നല്‍കിയത്. പിന്നാലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തുകയും ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഹണി റോസ് ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നായിരുന്നു ഹണി റോസ് കുറിച്ചത്.
Discussion about this post