സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥർക്കായി ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായുള്ള ഗ്രൂ പ്പ് വിവാദമായതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു.
സംഭവത്തിൽ സർക്കാർ വി ശദീകരണം തേടിയിട്ടുണ്ട്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ മുതൽ ജൂനിയറായവർ വരെ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ദീപാവലി ആശംസകൾ നേരാണ് ഗ്രൂപ്പ് ആരംഭിച്ചതെങ്കിലും ചില ഉദ്യോഗസ്ഥർ വിമർശനം ഉന്നയിച്ചതോടെ ഡിലീറ്റ് ചെയ്യു കയായിരുന്നു. ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തിയുണ്ടാക്കിയ ഗ്രൂപ്പിന്റെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടിയതോടെയാണ് ഡിലീറ്റാക്കിയത്.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് നിർമിച്ചതെന്നുമാണ് അഡ്മിനായിരുന്ന ഗോപാലകൃഷ്ണൻ നൽകുന്ന വിശദീകരണം. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അദ്ദേഹം അറിയിപ്പ് നൽകി. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
അതേസമയം, ഗുരുതര ചട്ടലം ഘനമാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഹിന്ദു മതവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ മാത്രമായത് ഗുരുതര വിഷയമായാണ് വിലയിരുത്തപ്പെടുന്നത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായാൽ പോലും വിഷയം അതീവ ഗൗരവതരമാണ്. ഉന്നത ഉദ്യോഗസ്ഥൻ്റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധയുണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണന്ന് കണ്ടെത്തേണ്ടിവരും.
Discussion about this post