മലയാള സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയ ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയിലുള്ള 700 പേരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് തുടരുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ എത്തുന്നതിനാണ് നിര്‍ദേശിക്കുന്നത്. സംവിധിയകര്, നടീനടന്മാര് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേരെ ഇതിനകംതന്നെവിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.
സുപ്രീം കോടതിയില്‍ നടി നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നതുപോലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത്. അല്ലാതെ ക്രിമിനല്‍ കേസിന് വേണ്ടി അല്ലെന്ന് ഈ നടി നേരത്തെതന്നെ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നതായാണ് സൂചന. എങ്കിലും ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പ്പത് സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ച് മുന്നോട്ടുപോകുന്നത്. പരാതികളുയര്‍ന്ന സിനിമകളില്‍ പ്രവര്‍ത്തിക്കുകയോ, ആ സാഹചര്യങ്ങളില്‍ ഉണ്ടായിരുന്നവരെയോ ആണ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.
Discussion about this post