കുടിശികയുള്ള 1.57 കോടി രൂപയുടെ നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്ക് ജി.എസ്.ടി. വകുപ്പിന്റെ നോട്ടിസ്. കഴിഞ്ഞയാഴ്ചയാണ് ഭരണ സമിതിക്ക് ജി.എസ്.ടി വകുപ്പ് നോട്ടിസ് നൽകിയത്. ഏഴ് വർഷത്തെ നികുതിയാണ് കുടിശികയായി നൽകാനുള്ളത്.
ക്ഷേത്രത്തിന് ലഭിക്കുന്ന വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങ ളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപങ്ങളും വിൽക്കുന്നതിൽ നിന്നും എഴുന്നള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുമുള്ള വരുമാനം എന്നിവയിൽ നിന്നുള്ള ജി.എസ്.ടി. അടയ്ക്കുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.
നല്ല വരുമാനം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ലഭിച്ചിട്ടും ജി.എസ്.ടി. അടയ്ക്കുന്നില്ലെന്ന് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് മതിലകത്തെ ഓഫിസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഏഴ് വർഷത്തെ നികുതി കുടിശികയുള്ളതായി പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.. എത്രയും വേഗം നികുതി അടച്ചില്ലെങ്കിൽ 100 ശതമാനം വരെ പിഴയും 18 ശതമാനം പലിശപ്പിഴയും അടയ്ക്കേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്.
എന്നാൽ ആരാധനാലയ ങ്ങൾക്ക് ജി.എസ്.ടിയിൽ ഇളവുണ്ടെന്നാണ് ഭരണസമിതിയുടെ വാദം.
Discussion about this post