ന്യൂഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 കിലോയോളം വരുന്ന കൊക്കെയ്ൻ പിടികൂടി. വിപണിയിൽ 2000 കോടി രൂപയോളം വില മതിക്കുന്ന കൊക്കെയ്ൻ രമേഷ് നഗർ പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറിലെ ജിപിഎസ് ട്രാക്ക് ചെയ്താണ് പൊലീസ് ഗോഡൗണിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. ലഘുഭക്ഷണത്തിന്റെ പാക്കറ്റുകളിലാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഒക്ടോബർ രണ്ടിന് സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു. ഇതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് നിഗമനം.
Discussion about this post