ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഈ ദിവസം നോട്ട് മാറാനുള്ള അവസരം ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 റിസർവ് ബാങ്ക് ഓഫിസുകളിലാണ് 2000 രൂപ േനാട്ട് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ നിലവിൽ സൗകര്യമുള്ളത്.
രണ്ടാം തീയതി മുതൽ ഈ സൗകര്യമുണ്ടാകും.
Discussion about this post