ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ). 2036ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്.
ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുമ്പ് പല അവസരങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയാറാണെന്ന് മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും മോദി വ്യക്തമാക്കിയിരുന്നു. അന്ന് ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഐ.ഒ.എ. ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറമേ (അഹമ്മദാബാദ്) മെക്‌സിക്കോ (മെക്‌സിക്കോ സിറ്റി), ഇന്‍ഡൊനീഷ്യ (നുസന്താര), തുര്‍ക്കി (ഇസ്താംബുള്‍), പോളണ്ട് (വാര്‍സോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോള്‍ഇഞ്ചിയോണ്‍) എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളത്. 2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2028ല്‍ ലോസ് ആഞ്ജല്‍സും 2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുമാണ് നടക്കുക.
Discussion about this post