ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിന്റെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ സ്നേഹ നാഥാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇവർ അബോധാവസ്‌ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദ്വാരകയിലെ ഫ്ലാറ്റിലെത്തിയത്. 24 വയസ്സുള്ള രാജിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും അസം സ്വദേശികളാണെന്നും നേരത്തെ പരിചയമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊല.
Discussion about this post