കഴിഞ്ഞ മൂന്നുവർഷത്തെ പാർട്ടിയുടെ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലേക്ക് കടന്ന് സി.പി.എം. 23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവു നയത്തിന്റെ പ്രായോഗികത എത്രത്തോളം വിജയകരമാ യിയെന്ന വിലയിരുത്തലാണ് മൂന്ന് ദിവസം നീളുന്ന സി.പി.എമ്മിൻ്റെ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഞായറാഴ്ച ആരംഭിച്ചത്. കേന്ദ്രകമ്മിറ്റി യോഗം അംഗീകരിക്കുന്ന അവലോകന രേഖയുടെ കരട് റിപ്പോർട്ട് പാർട്ടി കീഴ്ഘടകങ്ങളിൽ ചർച്ചയ്ക്കായി കൈമാറും. ഭേദഗതി നിർദേശങ്ങൾ സ്വരൂപിച്ച ശേഷമായിരിക്കും മധുരയിൽ ഏപ്രിലിൽ ചേരുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുക.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ചേരുന്ന കേ ന്ദ്രകമ്മിറ്റി യോഗത്തിൽ ഈ രേഖയ്ക്ക് അന്തിമരൂപം നൽകും.
Discussion about this post