യു.എ.ഇയില്‍ ഒറ്റ ദിവസം പെയ്തത് 254 മില്ലീമീറ്റര്‍ മഴ; 75 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായത്
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അത്യപൂര്‍വമായ കാലാവസ്ഥക്ക് സാക്ഷിയായപ്പോള്‍ യു.എ.ഇയില്‍ ഒറ്റദിവസം പെയ്തത് 254.8 മില്ലീമീറ്റര്‍ മഴ. അല്‍ഐന്‍ മേഖലയിലാണ് ഇത്രയും കനത്ത മഴ അനുഭവപ്പെട്ടത്. 75 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ ചൊവ്വാഴ്ച ലഭിച്ചത്. അതിശക്തമായ കനത്ത മഴയ്ക്കൊപ്പം കാറ്റും മിന്നലും കൂടിയായപ്പോള്‍ ജനം ഭയത്തിലായി.
കനത്ത മഴയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും നിരവധി ഷോപ്പിംഗ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്തു. കോടികണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമ ഗതാഗതം തടസപ്പെട്ടത് പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനായിട്ടില്ല. പലയിടത്തെയും വെള്ളക്കെട്ട് നീക്കം ചെയ്യാനും പൊതുഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂറ്റന്‍ പമ്പുകള്‍ എത്തിച്ചാണ് പലയിടത്തെയും വെള്ളക്കെട്ട് നീക്കുന്നത്.
Discussion about this post