തൃശൂർ പൂര നഗരിയിൽ ആംബുലൻസിൽ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സി.പി.ഐ നേതാവിൻ്റെയും മറ്റൊരു അഭിഭാഷകന്റേയും പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിരിക്കുന്നത്.
ആദ്യം ആംബുലൻസിൽ കയറിയില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി പിന്നീട് അത് തിരുത്തി യാത്ര ചെയ്തുവെന്ന് സമ്മതിച്ചിരുന്നു. തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ യാത്ര ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും സി.ബി.ഐ വന്നാലെ മൊഴിയെടുക്കൻ സമ്മതിക്കൂവെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
ആംബുലൻസ് അടിയന്തര ആവശ്യങ്ങൾക്കും രോഗികൾക്കും യാത്രചെയ്യേണ്ട വാഹനമാണ്. എന്നാൽ, സുരേഷ് ഗോപി അങ്ങനെയല്ല ഉപയോഗിച്ചത്. ഇതിന് പുറമെ തൃശൂർ പൂരം സമയത്ത് ആംബുലൻസുകൾക്കെല്ലാം പോകാൻ കൃത്യമായ വഴി മുൻകൂട്ടി രേഖപ്പെടുത്തി വച്ചിരുന്നു. മന്ത്രിമാർക്ക് പോലും പൂര നഗരിയിലേക്ക് എത്താൻ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇതൊക്കെ ലംഘിച്ചാണ് വാഹനത്തിലെത്തിയതെന്നും മനുഷ്യൻ്റെ ജീവന് ഭീഷണിയാവുന്ന തരത്തിൽ വാഹനമോടിച്ചെന്നുമാണ് പരാതിയിലുള്ളത്.
Discussion about this post