തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന് ഒരുവർഷം മുമ്പ് ആരംഭിച്ച കെ- സ്മാർട്ട് (കേരള സൊലൂഷൻസ്ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) പദ്ധതി ഫലവത്തായ സാഹചര്യത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നു. നഗരസഭയിൽ മാത്രം ലഭ്യമായിരുന്ന പദ്ധതി ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്.
ഇതിന്റെ പൈലറ്റ് പ്രൊജക്ട് ഇന്നലെ മുതൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ആരംഭിച്ചു. ഏപ്രിലോടെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈനാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാ നമായി കേരളം മാറും.
സിവിൽ രജിസ്ട്രേഷൻ, കെട്ടിട നികുതി, റൂൾ എൻജിനോട് കൂടിയ ബിൽഡിങ് പെർമിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിങ് മാനേ ജ്മെന്റ്, ബിസിനസ് ഫെസിലി റ്റേഷൻ, വാടക, പാട്ടം, പ്രഫഷണൽ ടാക്സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെൻ്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്‌മെൻ്റ്, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സൗകര്യങ്ങളോടെയാണ് കെ- സ്മാർട്ട് ഗ്രാമപ്പഞ്ചായത്തുകളിൽ നടപ്പാക്കുന്നത്.
Discussion about this post