ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ആറ് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ. ഇതോടെ പരമ്പരയും ഓസീസ് 3-1 ന് സ്വന്തമാക്കി. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷപ്പിന്റെ ഫൈനലിന് ഓസ്ട്രേലിയ യോഗ്യത നേടി.
അരങ്ങേറ്റ ടെസ്റ്റിൽ ആറ് ബൗണ്ടറികൾ ഉൾപ്പെടെ 34 പന്തിൽ 39 റൺസെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തിൽ 34 റൺസുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്സ് കാഴ്ചവച്ചു.
സിഡ്‌നി ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 157 റൺസിന് പുറത്തായിരുന്നു. ഇന്നലെ കളി നിർത്തുമ്പോൾ 141 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റൺസെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓൾ ഔട്ടായി.
ഇന്ത്യ ഉയർത്തിയ 162 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
Discussion about this post