വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പി.വി. അൻവർ എം.എൽ.എ. ജയിലിൽ നിന്ന് പുറത്തിറങ്ങി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അൻവർ പുറത്തിറങ്ങിയത്.
വനം ഓഫീസ് ആക്രമിച്ചകേസിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു പി.വി.അൻവറിന് ജാമ്യം ലഭിച്ചത്. നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂർ സബ് ജയിലിൽ എത്തിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജയിൽ മോചനം.
ഒന്നിടവിട്ട ബുധനാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക ണം, 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിന് പുറമെ 35,000 രൂപ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
എം.എൽ.എയെ കസ്റ്റഡിയി ൽ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി തള്ളി. ഇന്നലെ രാവിലെ വാദംകേട്ട കോടതി വൈകിട്ടോടെയാണ് ജാമ്യം അനുവദിച്ചത്. അൻവറിന് പുറമെ റിമാൻഡിലായ മറ്റ് നാലുപേർക്കും ജാമ്യം അനുവദിച്ചു. ഞായറാഴ്ച രാത്രി നാടകീയമായാണ് പൊലിസ് സംഘം വീട്ടിൽനിന്ന് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രമണത്തിൽ കരുളായിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസ് അടിച്ചുതകർത്ത കേസിലായിരുന്നു അറസ്റ്റ്. ഓഫിസ് ആക്രമിച്ച സംഭവത്തിൽ അൻവർ ഉൾപ്പെടെ 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾപ്രകാരം പൊലിസ് കേസെടുത്തത്.
ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചുവെന്ന് ജാമ്യം നേടി പുറത്തു വന്ന ശേഷം അൻവർ പറഞ്ഞു. തന്റെ പിന്തുണ യു.ഡി.എഫിനൊപ്പമാണ്. ഇതുവരെ താൻ ഒറ്റയ്ക്കായിരുന്നു പോരാടിയത്. ഇനി കൂട്ട ത്തോടെയായിരിക്കും പോരാട്ടമെന്നും യു.ഡി.എഫിനെ പേരെടുത്തു പറയാതെ അൻവർ പറഞ്ഞു.
Discussion about this post