സർക്കാർ വ്യവസായ പാർക്കിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കിലും നിർമാണ യൂണിറ്റിനായി ഭൂമി കൈമാറ്റം ചെയ്യാനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും. 2023 ലെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാണ് തീരുവയും ഫീസും ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ഭൂമിയോ കെട്ടിടമോ വാ ങ്ങാനും പാട്ടക്കരാറിൽ ഏർപ്പെടാനും സ്റ്റാമ്പ് ഇനത്തിലും രജിസ്ട്രേഷൻ ഫീസ് ഇനത്തിലും ഇളവ് ലഭിക്കും.
വ്യവസായ നയത്തിൽ 22 മുൻ ഗണനാ മേഖലകൾ പ്രഖ്യാപിച്ചു. 18 ഇനം ഇൻസെന്റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് സ്റ്റാമ്പ് ഡ്യൂട്ടി, രജി സ്ട്രേഷൻ ഫീസുകൾ ഒഴിവാക്കുന്ന നടപടി. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ്റെ ശുപാർശ പരിശോധിച്ച ധന, രജിസ്ട്രേഷൻ വകുപ്പുകൾ ഇളവുകൾ അനുവദിക്കാൻ ശുപാർശ ചെയ്തിരുന്നു.
സംരംഭം എളുപ്പമാക്കുന്നതിനൊപ്പം സംരംഭകർക്ക് സാമ്പ ത്തിക ആനുകൂല്യം നൽകാനും സർക്കാർ ഇടപെടുന്നതിന്റെ ഉദാ ഹരണമാണ് പുതിയ തീരുമാനമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താൻ ഇളവ് വഴിയൊരുക്കുമെന്നും മന്ത്രി കുട്ടിച്ചേർത്തു.
Discussion about this post