തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛന് ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഒരുവര്‍ഷമായി രണ്ടാനച്ഛന് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് കുട്ടിപറയുന്നത്. ചിരിച്ചതിനും നോട്ടെഴുതാന്‍ വൈകി എന്നൊക്കെ പറഞ്ഞുമാണ് മര്‍ദനം. കുട്ടിയുടെ അടിവയറ്റില്‍ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. പച്ച മുളക് തീറ്റിച്ചുവെന്നും കുട്ടി പറഞ്ഞു. അച്ഛന് അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരന് വീഡിയോയില്‍ പറയുന്നു.
രണ്ടാനച്ഛന്റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് കുട്ടി ഈ വീട്ടിലേക്ക് പോയത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചതും തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയതും.
കുട്ടിയുടെ ശരീരമാസകലം അടിയേറ്റ പാടുകളം കാലുകള്‍ക്ക് താഴെ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. പരാതിക്ക് പിന്നാലെ അനുവിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ അമ്മ അഞ്ജനയെയും ചോദ്യം ചെയ്യുകയാണ്. അജ്ഞനയെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. അതിന് പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വര്‍ഷമായി താമസിക്കുന്നത്.
Discussion about this post