കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 8 പേര് മരിച്ചു. ഒരാളെ കാണാതായി.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്താകെ 8.45 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമര്‍ദമായി മാറും.
Discussion about this post