കേരളത്തിൽനിന്നുള്ള പ്രവാസികളിൽ 80.9 ശതമാനവും പുരുഷന്മാരാണ് ലോക കേരള സഭയോട് അനുബന്ധിച്ച് തയാറാക്കിയ വിദേശ കുടിയേറ്റ സർവേ റിപ്പോർട്ട്. വിദേശത്തേക്കുള്ള വിദ്യാർഥി കുടിയേറ്റത്തിൽ 57.8 ശതമാനവും പെൺ കുട്ടികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുടിയേറ്റത്തിൽ സ്ത്രീപങ്കാളിത്തം 35.6 ശതമാനവും പുരുഷന്മാരുടേത് 64.4 ശതമാനവുമാണ്. പ്രവാസ ജീവിതത്തിനായി കൂടുതൽപേർ തിരഞ്ഞെടുക്കുന്നത് യു.എ.ഇയാണ്. പ്രവാസികളിൽ 40.2 ശമാനം പുരുഷന്മാരും 31.6 ശതമാനം സ്ത്രീകളും യു.എ.ഇയാണ് തിരഞ്ഞെടുക്കുന്നത്. ജി.സി.സി. രാജ്യങ്ങളിൽ എത്തുന്നത് 85.4 ശതമാനം പുരുഷ പ്രവാസികളും 59.5 ശതമാനം സ്ത്രീകളുമാണ്.
നോൺ ജി.സി.സി. രാജ്യങ്ങളിൽ എത്തുന്നവരിൽ 14.6 ശതമാനം പുരുഷന്മാരും 40.5 ശതമാനം സ്ത്രീകളുമാണ്. യൂറോപ്യൻ രാജ്യ ങ്ങളിൽ യു.കെയാണ് കൂടുതലാളുകൾ തിരഞ്ഞെടുക്കുന്നത്. പുരുഷന്മാരിൽ നാല് ശതമാനം ഇവിടെയെത്തുമ്പോൾ 14.7 ശത മാനം സ്ത്രീകൾ യു.കെ. തിരഞ്ഞെടുക്കുന്നു. 1.6 ശതമാനം പു രഷന്മാരും 4.6 ശതമാനം സ്ത്രീകളും അമേരിക്കയിലേക്ക് എത്തുന്നുണ്ട്. കാനഡയിൽ എത്തുന്നവരിൽ രണ്ട് ശതമാനം പുരുഷന്മാരും 4.6 ശതമാനം സ്ത്രീകളുമാണെ ന്ന് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post