മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം അദ്ദേഹത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് സൈബർ ക്രൈം പൊലീസ് കേസെടുത്തു. യുവതിയുടെ പേരിലുള്ള ഫെയ്‌സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്‌സ്ബുക് പേജ് ഐ.പി. വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്.












Discussion about this post