മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രി അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി. ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ജയില്‍ വാസത്തിനു ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. ഇപ്പോള്‍ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികള്‍ക്കു വിശ്വാസ്യതയില്ല.
ഇലക്ടറല്‍ ബോണ്ട് വഴി മുഴുവന്‍ പണവും ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നല്‍കിയതെന്നും ആപ്പ് നേതാക്കള്‍ ആരോപിച്ചു
Discussion about this post