അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരന് അറസ്റ്റിലായി. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി(38)നെ അബുദാബി പൊലീസാണ് അറസ്റ്റ് ചെയ്തത്.
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നര കോടിയോളം രൂപയുടെ തിരിമറി കാണിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
മാര്‍ച്ച് 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് മുങ്ങിയതോടെയാണ് ഇത്രയും വലിയ തിരിമറി സംബന്ധിച്ച് ലുലു അധികൃതര്‍ അറിയുന്നത്. ഇയാളെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസില്‍ നിന്ന് 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തിയതും പിന്നീട് കേസ് കൊടുക്കുന്നതും ഇപ്പോള്‍
Discussion about this post