സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടത് വന്‍ വിവാദമായി കോടതി കയറിതിനെ തുടര്‍ന്ന് പേരുകള്‍ സൂരജ്, തനായ എന്നാക്കിമാറ്റി അധികൃതര്‍. സിംഹങ്ങള്‍ക്ക് അക്ബര്‍ എന്നും സീത എന്നും പേരിട്ടത് വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സഫാരി പാര്‍ക്ക് അധികൃതരോട് പേരുമാറ്റാന്‍ നിര്‍ദേശിച്ചത്. രേഖകളിലും പേരുമാറ്റം സൂചിപ്പിക്കണം. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് മൃഗശാല അധികൃതര്‍ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്. സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങള്‍ക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുക എന്നും മൃഗശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് ആനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. മൃഗങ്ങളെ സില്‍ഗുരിയിലെ പാര്‍ക്കിലേക്ക് മാറ്റുമ്പോഴാണ് സിംഹങ്ങളുടെ പുതിയ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. വിവാദങ്ങള്‍ക്കിടെ ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന് ലാല്‍ അഗര്‍വാളിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കിയതെന്ന് ബംഗാള്‍ വനംവകുപ്പ് കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വി.എച്ച്.പിയുടെ പരാതിയില്‍ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് പേര് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
Discussion about this post