സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു. ശനിയാഴ്ച മുതല്‍ സ്വര്‍ണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6635 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ വര്‍ധിച്ച് 5520 രൂപയായി. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ചു. വിപണി വില 88 രൂപയാണ്.
Discussion about this post