തിരുവനന്തപുരം എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി ഡല്‍ഹിയില്‍ പിടിയിലായി. വിദേശത്തേക്ക് കടന്ന പ്രതി സുഹൈല്‍ ഷാജഹാന് ആണ് അറസ്റ്റില്‍ ആയത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. അന്വേഷണ സംഘം ഡല്‍ഹിക്ക് തിരിക്കും. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം. ആക്രമണത്തിന്റ മുഖ്യ ആസൂത്രകന്‍ സുഹൈലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുഹൈല്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. കേസില്‍ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ജിതിന്, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post