സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശത്തില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
സനാതനധര്‍മ്മം പകര്‍ച്ചവ്യാധി പോലെയാണെന്ന ഉദയനിധിയുടെ പരാമര്‍ശത്തിനെതിരേ ആയിരുന്നു പരാതി. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
Discussion about this post