ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നാല് തോക്കുകള്‍ പിടികൂടി.
ഈ മേഖലയിലുള്ള നാല് വീടുകളിലാണ് പരിശോധന നടത്തിയത്. റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റലുകളും രണ്ട് കത്തികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഒന്‍പത് ലക്ഷം രൂപയും റിയാസിന്റെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. റിയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.
Discussion about this post