2024 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടത്തും. ആന്ധ്രപ്രദേശ്, ഒഡീഷ,സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലായി 26 അസംബ്ലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും നടക്കും.
175 നിയമസഭാ സീറ്റുകളുള്ള ആന്ധ്രപ്രദേശിൽ നാലാംഘട്ടമായ മെയ് 13നാണ് തെരഞ്ഞെടുപ്പ്. നിലവിൽ 141സീറ്റുകളുമായി വെെ.എസ്.ആർ. കോൺഗ്രസ് ആണ് ഭരണത്തിൽ.
ഒഡീഷയിൽ 147 നിയമസഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മെയ് 25നും ജൂൺ ഒന്നിനും ആണ് വോട്ടെടുപ്പ് . നിലവിൽ 111 സീറ്റുമായി ബിജു ജനതാദൾ ആണ് അധികാരത്തിൽ.
സിക്കിമിൽ 32 നിയമസഭാ സീറ്റുകളാണുള്ളത്. ആദ്യഘട്ടമായ ഏപ്രിൽ 19 നാണ് വോട്ടെടുപ്പ്. 30 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോർച്ചയും ബി.ജെ.പിയും ചേർന്ന മുന്നണിയാണ് ഭരണത്തിലുള്ളത്.
അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലേക്ക് ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കും. 56 സീറ്റുമായി എൻ.ഡി.എയാണ് ഭരണത്തിലുള്ളത്. എല്ലായിടത്തും വോട്ടെണ്ണൽ ജൂൺ നാലിനാണ്.
Discussion about this post