ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബികയുടെ മകൻ വി വിനീത് (34) വാഹനാപകടത്തിൽ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു അപകടം. വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. സി.പി.ഐ.എം. ഇടയ്കോട് ലോക്കൽ കമ്മിറ്റി അംഗവും ഇടയ്ക്കാട് സർവീസ് സഹകരണ സംഘം ജീവനക്കാരനുമാണ് വിനീത്.
പിതാവ് കെ വാരിജാക്ഷൻ സി.പി.ഐ.എം. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി വിനീഷ് സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റുമാണ്. ഭാര്യ പ്രിയ. മകൾ അലെയ്ഡ.
Discussion about this post