ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. വീട്ടിൽ വെച്ചാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരവും ചിത്രവും പങ്കുവച്ചത്. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയെ ചിത്രത്തിൽ കാണാം. എന്നാൽ എങ്ങനെയാണ് പരിക്കേറ്റതെന്ന് പാർട്ടി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം ജൂണിൽ മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുന്നതിനിടെ മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു
Discussion about this post