ഭാരതീയ ന്യായ് സംഹിത രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ കേസ് തലസ്ഥാനമായ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തതു. ഡല്‍ഹി കമല പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസം സൃഷ്ടിച്ചതിന് തെരുവ് കച്ചവടക്കാരന്‍ പങ്കജ് കുമാറിനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
പ്രധാന റോഡിനു സമീപം വണ്ടിയില്‍ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാര്‍ വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഇയാളോട് വണ്ടി മാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാറ്റാന്‍ കുട്ടാക്കാത കച്ചവടം തുടര്‍ന്നതാണ് കേസിന് ആധാരമായത്.
Discussion about this post