പുതിയ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി ബി.ജെ.പി. കേന്ദ്ര നേതൃത്വം. അധ്യക്ഷസ്ഥാനത്തുനിന്ന് ജെ.പി നഡ്ഡ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അധ്യക്ഷനായി ബി.ജെ.പി. ആലോചനകൾ തുടങ്ങിയത്.
ദേശീയ ജനറൽ സെക്രട്ടറിമാരായ സുനിൽ ബൻസാൽ, വിനോദ് താവ്ഡെ ഇവരിൽ ഒരാൾ അധ്യക്ഷസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്. നഡ്ഡയുടെ പിൻഗാമിയായി പറഞ്ഞുകേട്ടിരുന്ന ശിവരാജ് സിങ് ചൗഹാൻ, ധർമ്മേന്ദ പ്രധാൻ, ഭൂപേന്ദ്ര യാദവ് എന്നീ മുതിർന്ന നേതാക്കളെല്ലാം മന്ത്രിസഭയിലെത്തിയതോടെ ആ സാധ്യതകൾ അടഞ്ഞു. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രവിശങ്കർ പ്രസാദ് മുതിർന്ന നേതാക്കളിൽ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഇടയുള്ള നേതാവാണ്. നഡ്ഡയുടെ പിന്തുണ വിനോദ് താവഡയ്ക്ക് സാധ്യത കൂട്ടുന്നു.
Discussion about this post