കണ്ണൂരിലെ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവഇേവര് സി.പി.എം അനുഭാവികളാണെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി എന്നാണ് പറയുന്നത്. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ വിനീഷ് പാനൂരിലെ സി.പി.എം. പ്രാദേശിക നേതാവിന്റെ മകനാണ്.
Discussion about this post