ഉത്തർപ്രദേശിലെ ഉന്നാവിൽ ഡബിൾഡക്കർ ബസ് പാൽ ടാങ്കറിൽ ഇടിച്ച് 18 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡബിൾ ഡെക്കർ ബസ് പാൽ ടാങ്കറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതം വളരെവലുതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ് നെടുകെ പിളരുകയും ചെയ്തു. കൂട്ടിയിടിയിൽ ആളുകൾ പുറത്തേക്ക് തെറിച്ചു.
Discussion about this post