സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന കോഴിക്കോട് മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥിനികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ഖിലാബിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്‌ത്. മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.
കണ്ണൂർ- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പത്തോളം വിദ്യാർഥികളെ ഇടിച്ചിട്ടത്. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇടിച്ചുവീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്‌ടറും ബസിൽനിന്ന് ഇറങ്ങിയോടുന്നതും ദൃശ്യത്തിലുണ്ട്. അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post