സന്നദ്ധ സംഘടനയുടെ ഓഫീസ് തകര്‍ത്ത് അഴിമതിക്കേസ് രേഖകളും പണവും അപഹരിച്ചെന്ന പരാതിയില്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് കേസെടുത്തു. ചീഫ് സെക്രട്ടറി നരേഷ് കുമാര്‍, കീഴുദ്യോഗസ്ഥന് വൈ.വി.വി.ജെ രാജശേഖര്‍ എന്നിവര്‍ക്കെതിരെയാണ് ഗോവിന്ദ്പുര്‍ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.
പ്ലസന്റ് വാലി ഫൗണ്ടേഷന് എന്ന എന്‍.ജി.ഒയുടെ പരാതിയില്‍ അല്‍മോറ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി വിനീത് തോമറാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കവര്‍ച്ച, അതിക്രമം, ക്രിമിനല്‍ ഗൂഢാലോചന, ഭീഷണി തുടങ്ങിയവയും എസ.്സി, എസ്.ടി പീഡന നിരോധന നിയമവും പ്രകാരമാണ് കേസെടുത്തത്.
ബി.ജ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍. നിരവധി അഴിമതി ആരോപണങ്ങളില്‍പ്പെട്ട നരേഷിനെ നീക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലെഫ്. ഗവര്‍ണര്‍ വി കെ സക്സേനയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. 2023 സെപ്തംബറില്‍ വിരമിക്കേണ്ടിയിരുന്ന നരേഷ് കുമാറിന് കേന്ദ്ര സര്‍ക്കാര്‍ ആറുമാസം കാലാവധി നീട്ടി നല്കി. മറ്റാരെയും നിയമിക്കാനില്ലേയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞിരുന്നു.
Discussion about this post