നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ജാര്‍ഖണ്ഡിലെ സ്‌കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എന്‍.ടി.എ. തെളിവുകള്‍ മറച്ചു വച്ചെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സി.ബി.ഐ. തയാറാക്കിയിരിക്കുത്.
Discussion about this post