സി.ബി.എസ്.സി. പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ മെയ് 20ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.സി. പരീക്ഷാ ബോര്‍ഡ്. ഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ആധികാരികമല്ലാത്ത അറിയിപ്പുകള് പ്രചരിച്ച സാഹചര്യത്തിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി ഏപ്രില്‍ മാസങ്ങളിലായിട്ടായിരുന്നു പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍. 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം മെയ് 12നായിരുന്നു ഫലപ്രഖ്യാപനം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം https://results.cbse.nic.in/
കേരളത്തില്‍ എസ്.എസ്.എല്‍.സി. ഫലം മെയ് എട്ടിനും പ്ലസ് ടു ഫലം ഒന്‍പതിനും പ്രസിധീകരിക്കും എന്നാണ് അറിയിപ്പ്.
Discussion about this post