ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലെ രാംപുരില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് മരണം. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായത്. ദുരന്തനിവാരണ സംഘം സ്ഥലത്തേക്ക് തിരിച്ചു.
36ഓളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം. 17 സ്ത്രീകളേയും 19 പുരുഷന്മാരേയുമാണ് കാണാതായത്. കാണാതായവരുടെ എണ്ണം ഇതിലും കൂടുതലാവാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
Discussion about this post