മലാളത്തില്‍ വന്‍ ഹാറ്റായി മാറിയ ആര്.ഡി.എക്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
30 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത സിനിമയക്കായി ആറു കോടി രൂപ നല്കി. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്ന് അഞ്ജന പറയുന്നു. നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര്.ഡി.എക്സ് കഴിഞ്ഞ ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. ഷെയ്ന് നിഗം, നീരജ് മാധവ്, ആന്റണി, വര്‍ഗീസ് പെപ്പെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍.
നേരത്തെ നൂറുകോടി ക്ലബ്ബില്‍ കയറിയ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെയും ലാഭവിഹിതം നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു
Discussion about this post