പലരും പങ്കുവച്ച പോസ്റ്റുകള്‍ അപ്രത്യക്ഷമായതോടെ ഫെയ്സ്ബുക്കിന് വീണ്ടും തകരാറാണെന്ന് റിപ്പോര്‍ട്ട്. പ്രശ്നം നേരിടുന്നുവെന്ന വിവരം നിരവധി ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്നുമുണ്ട്. സ്വന്തം ഫീഡില്‍ പോസ്റ്റുകള്‍ കാണുന്നില്ല എന്ന പരാതിയാണ് പ്രധാനമായും ഉള്ളത്.
മുഴുവന്‍ പേര്‍ക്കും പ്രശ്നം നേരിടുന്നുമില്ല. ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സ്വന്തം ഹോം പേജ് തുറന്നാല്‍ ‘നോ പോസ്റ്റ്സ് അവെയ്ലബിള്’ എന്നാണ് കാണിക്കുന്നത്.എന്താണ് കാരണമെന്നത് അവ്യക്തമാണ്. ഫെയ്സ്ബുക്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.
മാര്‍ച്ച് ആദ്യവാരത്തില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍, വാട്സാപ്പ് എന്നിവയടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അന്ന് സക്കര്‍ബര്‍ഗിന് നഷ്ടം 23,000 കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Discussion about this post