കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക. ചില സന്ദര്‍ഭങ്ങളില്‍, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് വാക്സിന് നിര്‍മാതാക്കള്‍ കോടതിയില്‍ നല്കിയ രേഖകളില്‍ പറയുന്നതായി ദ ടെലഗ്രാഫ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
കോവിഡ് സമയത്ത് ആസ്ട്രസെനെക്കയും ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച് രാജ്യത്ത് വ്യാപകമായി നല്‍കിയിരുന്നു. വാകസിന് നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യു.കെ. ഹൈക്കോടതിയില്‍ 51 കേസുകളാണുള്ളത്.
കേസുകളെയെല്ലാം ആദ്യഘട്ടത്തില്‍ എതിര്‍ത്തെങ്കിലും ഫെബ്രുവരിയില്‍ കോടതിയില്‍ നല്കിയ രേഖകളിലൊന്നിലാണ് വളരെ അപൂര്‍വമായ കേസുകളില്‍ ചിലതില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്.
Discussion about this post