സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ അതുല്‍ കുമാര്‍ അഞ്ജാന്‍ (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.45ന് ലഖ്നൗവിലായിരുന്നു അന്ത്യം. 1956 ജനുവരി 15 ന് ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് ജനിച്ചത്. 1970കളുടെ ആദ്യം സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്.
പിതാവ് ഡോ. എ.പി. സിങ് ബീഹാറിലും ഉത്തര്‍പ്രദേശിലും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ആദരണീയനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ അസോസിയേഷന്റെ രൂപീകരണത്തിലൂടെയാണ് ഡോ. എ പി സിങ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയത്. മാതാവ് പ്രമീള സിങ് ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശിയാണ്. ടൈംസ് ഗ്രൂപ്പില്‍ പത്രപ്രവര്‍ത്തകയായിരുന്ന ഭാരതി സിന്‍ഹയാണ് ജീവിത പങ്കാളി. സി.പി.ഐ. നേതാവും അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രടറിയുമായിരുന്ന ഇന്ദ്രദീപ് സിന്‍ഹയുടെ പുത്രിയാണ് ഭാരതി. മകള്‍ വിദുഷി സിങ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്.
Discussion about this post