നരേന്ദ്ര ദാബോല്‍ക്കര്‍ വധക്കേസിലെ രണ്ട് പേര്‍ക്ക് ജീവപര്യന്തം. മൂന്ന് പേരെ വെറുതെ വിട്ടു. സനാതന്‍ സസ്ത പ്രവര്‍ത്തകരായ ശരത് കലാസ്കര്‍, സച്ചിന് അന്ഡൂറെ എന്നിവരെയാണ് പുണെയിലെ യു.എ.പി.എ. പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഡോ. വീരേന്ദര്‍ സിങ് താവ്ഡെ, അഡ്വ. സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു.
മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി സ്ഥാപകനായ ദാബോല്‍ക്കര്‍ 2013 ആഗസ്റ്റ് 20ന് പ്രഭാത നടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികളാണ് അദ്ദേഹത്തെ വെടിവെച്ചുകൊന്നത്. 2014ല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തു. സനാതന്‍ സന്‍സ്ത സംഘടനയുമായി ബന്ധമുള്ള പ്രതികളെ സി.ബി.ഐ. പിന്നീട് അറസ്റ്റ് ചെയ്തതു.
Discussion about this post