‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശേരി രൂപത. തിരഞ്ഞെടുപ്പിന് മുമ്പ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോൾ എത്തിയിരിക്കുന്നത്. താമരശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിർദേശം കെ.സി.വൈ.എമ്മിന് നൽകിയെന്നാണ് വിവരം.
രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ തീരുമാനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നതിനു പിന്നാലെയാണ് നിലപാട് മാറ്റം.
Discussion about this post