തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ അമരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് പ്രചാരണ രംഗത്തേക്കു തിരിച്ചെത്തി.
പ്രചാരണത്തിനായി മില്‍വോക്കിലേക്ക് ട്രംപ് എത്തിയതായി മകന് എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു.
പെനിസില്‍വേനിയയിലെ പ്രചാരണ വേദിയില്‍വച്ച് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യു,എസ് രഹസ്യാന്വേഷണ വിഭാഗവും എഫ്.ബി.ഐയും. യു.എസ് പ്രസിനഡന്റിന്റെയും മുന്‍ പ്രസിഡന്റ്മാരുടെയും സുരക്ഷ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമി നിരവധി തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Discussion about this post