കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പൊള്ളാച്ചി – പാലക്കാട് പാതയില്‍ പരീക്ഷണ ഓട്ടം നടത്തി.
ബംഗളൂരു- കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായിരുന്നു പരീക്ഷണ ഓട്ടം. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. പരീക്ഷണ ഓട്ടം നടത്തിയെങ്കിലും ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.
രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ 11.05നു പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ 11.50നു പാലക്കാട് ജംഗ്ഷനില്‍ മടങ്ങിയെത്തി. ഇവിടെ നിന്നു 12നു പുറപ്പെട്ടു 2.30നു കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ.സി. ചെയര്‍ കാര്‍ ട്രെയിനാണിത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം.
Discussion about this post