ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് നല്കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഡ്യൂട്ടിക്കിടെയാണ് വന്ദനദാസിനെ കൊട്ടാരക്കര കുടവട്ടൂര്‍ ചെറുകരകോണം സ്വദേശി സന്ദീപ് കൊലപ്പെടുത്തിയത്. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ വിചാരണക്കുള്ള സ്റ്റേയും നീങ്ങി.
കേസില്‍ കൊലപാതകക്കുറ്റം നില നില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം നേരത്തേയും കോടതി തള്ളിയിരുന്നു.
Discussion about this post